15-ഓളം കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, 200-ഓളം മൊബൈല്‍ ക്ലിപ്പിങ്ങുകള്‍;യുവാവ് പിടിയില്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

15-ഓളം കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, 200-ഓളം മൊബൈല്‍ ക്ലിപ്പിങ്ങുകള്‍;യുവാവ് പിടിയില്‍

കണ്ണൂർ: പത്തുമുതൽ 15 വയസ്സുവരെ പ്രായമുള്ള 15-ഓളം ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാളെ ടൗൺ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് ഒളവണ്ണ സ്വദേശിയും കണ്ണൂർ തെക്കിബസാറിലെ ലോഡ്ജിൽ താമസക്കാരനുമായ ഫസൽ റഹ്മാനാ(36)ണ് അറസ്റ്റിലായത്. ഫുട്ബോൾ പരിശീലനത്തിന്റെ പേരിൽ കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. നേരത്തേ ദുബായിലായിരുന്ന ഇയാൾ ഇപ്പോൾ കണ്ണൂരിലെ ഒരു മൊബൈൽഫോൺ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. അൽജസീറ എന്ന പേരിൽ ഫുട്ബോൾ ക്ലബ്ബ് ഉണ്ടെന്നും അതിന്റെ പരിശീലകനാണ് താനെന്നും തെറ്റിദ്ധരിപ്പിച്ച് ഫെയ്സ്ബുക്ക് വഴിയാണ് ഇയാൾ കുട്ടികളുമായി അടുപ്പമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. 14 വയസ്സുള്ള ഒരുകുട്ടി രക്ഷിതാവിനോട് കാര്യങ്ങൾ പറയുകയും ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് ഫസൽ റഹ്മാനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ചോദ്യംചെയ്യലിൽ കൂടുതൽ കുട്ടികൾ പീഡനത്തിനിരയായതായി മനസ്സിലായി. തിങ്കളാഴ്ച ഒരുകുട്ടിയുടെ പരാതികൂടി പോലീസിന് ലഭിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള 200-ഓളം ക്ലിപ്പിങ്ങുകൾ പ്രതിയിൽനിന്ന് പോലീസ് പിടിച്ചെടുത്തു. ചിത്രീകരിച്ച ദൃശ്യങ്ങൾ പെൻഡ്രൈവിൽ ശേഖരിച്ചുെവച്ചിരിക്കുകയായിരുന്നു. ഇയാളുടെ ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റവും കടുത്ത ലൈംഗികാതിക്രമമാണ് ഫസൽ റഹ്മാൻ കുട്ടികൾക്കുനേരെ നടത്തിയതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ദുബായിലായിരുന്നപ്പോൾ കുട്ടികളെ പീഡിപ്പിച്ച കേസിൽ ഇയാൾ ജയിലിൽ കഴിഞ്ഞിരുന്നു. തലശ്ശേരി ധർമടത്ത് സമാനമായ കേസിൽ എട്ടുമാസത്തോളം ജയിലിൽ കഴിഞ്ഞ് അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. രണ്ടുമാസം മുൻപാണ് കണ്ണൂരിലെത്തിയത്. ലോഡ്ജിലെത്തിച്ചാണ് കുട്ടികളെ പീഡിപ്പിച്ചിരുന്നത്. പ്രതിക്ക് ഭാര്യയും രണ്ടുമക്കളുമുണ്ട്. ടൗൺ സി.ഐ. രത്നകുമാർ, എസ്.ഐ. ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിലാണ് പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2NnStZf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages