മുംബൈ: ഓഹരി വിപണിയിൽ പടയോട്ടം തുടരുന്നു. സെൻസെക്സ് 220 പോയന്റ് ഉയർന്ന് 38914ലിലും നിഫ്റ്റി 64 പോയന്റ് നേട്ടത്തിൽ 11756ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1432 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1294 ഓഹരികൾ നഷ്ടത്തിലുമാണ്. സിപ്ല, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, വേദാന്ത, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, റിലയൻസ്, ടാറ്റ സ്റ്റീൽ, ലുപിൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, മാരുതി സുസുകി, എച്ച്പിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് ഫെഡ് റിസർവ് തീരുമാനവും യുവാന്റെ സ്ഥിരതയ്ക്ക് അവിടത്തെ കേന്ദ്ര ബാങ്ക് നടത്തിയ നടപടിയും ആഗോളതലത്തിൽ ഓഹരി സൂചികകൾക്ക് കരുത്തേകി. രാജ്യത്തെ സൂചികകളിലും അതുതന്നെയാണ് പ്രതിഫലിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2BTZhN4
via
IFTTT
No comments:
Post a Comment