ന്യൂയോർക്ക്: മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ദനുമായ സത്യ ത്രിപാഠിഐക്യരാഷ്ട്ര സഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായി. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേഴ്സ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ(യു.എൻ.ഇ.പി) ന്യൂയോർക്ക് ഓഫീസിന്റെ തലവനും ഇദ്ദേഹം ആയിരിക്കും. ട്രിനിടാട് ആൻ ടുബാഗോ സ്വദേശിയായ ഏലിയട്ട് ഹാരിസിന്റെ പിൻഗാമിയായാണ് സത്യ ത്രിപാഠി നിയമിതനാവുന്നത്. 2017 മുതൽ യു.എൻ.ഇ.പിയുടെ സുസ്ഥിരവികസനത്തിനായുള്ള 2030 അജണ്ടയുടെ മുതിർന്ന ഉപദേശകനായിരുന്നു സത്യ. സാമ്പത്തിക വിദഗ്ദനായും നിയമജ്ഞനായും 35 വർഷത്തിലധികം അനുഭവ സമ്പത്ത് ഉള്ള വ്യക്തിയാണ് സത്യ ത്രിപതി. 1998 മുതൽ ഐക്യരാഷ്ട്ര സഭയുടെ ഭാഗമാണ് ഇദ്ദേഹം. യു.എന്നിന് വേണ്ടി യൂറോപ്പ്, ഏഷ്യ ആഫ്രിക്ക എന്നീ വൻകരകളിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സുസ്ഥിര വികസനം, മനുഷ്യാവകാശം, ജനാധിപത്യ പരിപാലനം, നിയമകാര്യം എന്നീ മേഖലകളിലാണ് ഇദ്ദേഹം ഐക്യഷ്ട്ര സഭക്കായി പ്രവർത്തിച്ചിട്ടുള്ളത്. വികസ്വര രജ്യങ്ങളിൽ വനനശീകരണം കുറയ്ക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രൊജക്ടിന്റെയും തലവനായിരുന്നു ഇദ്ദേഹം. 2004ലെ സൈപ്രസ് ഏകീകരണ ചർച്ചകളുടെ നിയമ-കരാർ സമിതിയുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചു. നേരത്തെ ഇദ്ദേഹം ലോക കാർഷിക വനവത്കരണ സെന്ററിന്റെ പ്രകൃതി വിഭവങ്ങളുടെ പരിപാലന പ്രൊജക്ടിൽ സീനിയർ ഫെലോ ആയും ലോക എക്കണോമിക്ക് ഫോറത്തിന്റെ വനങ്ങൾക്കായുള്ള ഉപദേശക സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്.നിയമത്തിലും, കൊമേഴ്സിലും ഉന്നത ബിരുദധാരി കൂടിയാണ് സത്യ ത്രിപാഠി.. content highlights:Satya Tripathi is the New No.2 in United Nations
from mathrubhumi.latestnews.rssfeed https://ift.tt/2MUko67
via
IFTTT
No comments:
Post a Comment