പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് നാസ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

പ്രളയം വിഴുങ്ങിയ കേരളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് നാസ

തിരുവനന്തപുരം: ചരിത്രത്തിലിതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം കടന്നുപോയത്. തോരാത്ത മഴയും വെള്ളപ്പൊക്കവും കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനജീവിതം താറുമാറാക്കി. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇനിയും തിട്ടിപ്പെടുത്തിയിട്ടില്ലാത്ത വിധം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. പെരിയാറും പമ്പയുമെല്ലാം കരകവിഞ്ഞതോടെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളുടെ പല പ്രദേശങ്ങളും പ്രളയജലത്തിൽ മുങ്ങി. പ്രളയത്തിനു മുമ്പും പിമ്പുമുള്ള ഈ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA)പുറത്തുവിട്ടു. കേരളത്തിന്റെ കരയെ ജലംവിഴുങ്ങിയത് എപ്രകാരമെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കും. പ്രളയത്തിനു മുമ്പും ശേഷവുമുള്ള കേരളത്തിലെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങളാണ്നാസ പുറത്തുവിട്ടിരിക്കുന്ന രണ്ടു ചിത്രങ്ങളിലുമുള്ളത്. പ്രളയത്തിനുമുമ്പ് ഫെബ്രുവരി ആറിന് എടുത്ത ചിത്രമാണ് ആദ്യത്തേത്. പ്രളയത്തിനു ശേഷം ഓഗസ്റ്റ് 22ന് എടുത്ത ചിത്രമാണ് രണ്ടാമത്തേത്. പ്രളയജലം നിറഞ്ഞ ഭാഗങ്ങൾ നീലനിറത്തിൽ കാണാം. ലാൻഡ്സാറ്റ്-8 സാറ്റലൈറ്റിലെ ഓപ്പറേഷണൽ ലാൻഡ് ഇമേജർ എടുത്തതാണ് ആദ്യ ചിത്രം. രണ്ടാമത്തേത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സെന്റിനൽ-2 സാറ്റലൈറ്റ് ആണ് പകർത്തിയത്. പ്രളയത്തിനു മുമ്പ് പ്രളയത്തിനു ശേഷം Content Highlights:Before and After the Kerala Floods, NASA, satellite images of kerala, Kerala floods 2018


from mathrubhumi.latestnews.rssfeed https://ift.tt/2MS5aPa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages