മുംബൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ കക്ഷികൾ പ്രധാനമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടേണ്ടതില്ലെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ബിജെപിയെ അധികാരത്തിൽനിന്ന് പറത്താക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ഈ നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിപി കോർ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരഭ്രഷ്ടരാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രധാനമന്ത്രി ആരാവണമെന്നത് അതിനുശേഷം എല്ലാവരും ഒന്നിച്ചിരുന്ന് തീരുമാനിക്കണം. ഏതു പാർട്ടിയാണോ കൂടുതൽ സീറ്റുകൾ നേടുന്നത് ആ കക്ഷിക്ക് പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കാം. പ്രധനമന്ത്രിപദം ലക്ഷ്യംവെച്ചല്ല താൻ മുന്നോട്ടുപോകുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും അക്കാര്യത്തിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും ശരത് പവാർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്നാണ് ബിജെപി ചോദിക്കുന്നത്. അക്കാര്യത്തിൽ അവർ ആകുലപ്പെടേണ്ടതില്ല. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഈ ചോദ്യത്തിന് ഉത്തരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. 1977ൽ ഇന്ദിരാഗാന്ധിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടിയല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് എല്ലാ കക്ഷികളും ഒരുമിക്കുകയും മൊറാർജി ദേശായി പ്രധാനമന്ത്രിയാകുകയും ചെയ്തു- ശരത് പവാർ ചൂണ്ടിക്കാട്ടി. ദേശീയ തലത്തിലുള്ള പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിനു പകരം സംസ്ഥാന തലത്തിലുള്ള സഖ്യമാണ് എൻസിപി ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഓരോ സംസ്ഥാനങ്ങളിലും ശക്തിയുള്ള പാർട്ടികളുമായി എൻസിപി സഖ്യമുണ്ടാക്കുമെന്നും ബിജെപി ഇതര കക്ഷികളെയെല്ലാം ഒരുമിച്ചു കൊണ്ടുവരാൻ ശ്രമിക്കുമെന്നും ശരത് പവാർ പറഞ്ഞു. Content Highlights:Throw BJP out of power, Prime Minister candidate, Sharad Pawar, Lok Sabha Election 2019, NCP
from mathrubhumi.latestnews.rssfeed https://ift.tt/2Ns9HF8
via
IFTTT
No comments:
Post a Comment