മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യം;വിവാഹത്തിനായി മതം മാറിയ യുവാവിനെ തഴഞ്ഞ് യുവതി - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, August 28, 2018

മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യം;വിവാഹത്തിനായി മതം മാറിയ യുവാവിനെ തഴഞ്ഞ് യുവതി

ന്യൂഡൽഹി: പ്രണയത്തിനൊടുവിൽ മതംമാറുകയും വിവാഹം കഴിയ്ക്കുകയും ചെയ്ത യുവാവിനൊപ്പം പോകാൻ തനിക്ക് താൽപര്യമില്ലെന്ന്യുവതി സുപ്രീം കോടതിയെ അറിയിച്ചു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായതാണെങ്കിലും മാതാപിതാക്കൾക്കൊപ്പം പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട യുവതിയുടെ ആഗ്രഹം കോടതി അംഗീകരിച്ചു. തിങ്കളാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്. ഫെബ്രുവരിയിലാണ് ഹിന്ദു ജൈന വിഭാഗത്തിൽ പെട്ട 23 കാരിയെവിവാഹം കഴിക്കാൻ 33 കാരനായ മുസ്ലിം യുവാവ് ഹിന്ദു മതം സ്വീകരിച്ചത്. ഇയാൾ ആര്യൻ ആര്യ എന്ന പേരും സ്വീകരിച്ചു. ഇരുവരും ഛത്തീസ്ഗഡിലെ റായ്പുർ സ്വദേശികളാണ്. ഓഗസ്റ്റ് 17 നാണ് യുവാവ് സുപ്രീം കോടതിയിൽ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. യുവതിയുടെ മാതാപിതാക്കളും മതസംഘടനയും യുവതിയെ അകാരണമായി തടഞ്ഞു വെച്ചിരിക്കുന്നുവെന്നാരോപിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്. എന്നാൽ വിവാഹം അംഗീകരിക്കുന്നുവെന്നും യുവാവിനൊപ്പം പോകാൻ തനിക്ക് താൽപര്യമില്ലെന്നും യുവതി കോടതിയെ അറിയിക്കുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം കഴിയാനാണ് തനിക്കിഷ്ടമെന്ന് യുവതി കോടതിയിൽ ആവർത്തിച്ചു വ്യക്തമാക്കി. സ്വയമെടുത്ത തീരുമാനമാണെന്നും തന്നെയാരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും യുവതി കോടതിയെ അറിയിച്ചു. യുവതി പ്രായപൂർത്തിയായ വ്യക്തിയാണെന്നും തീരുമാനമെടുക്കാൻ പ്രാപ്തയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിനൊപ്പം പോകാനിഷ്ടമില്ലെങ്കിൽ യുവതിയ്ക്ക് മാതാപിതാക്കൾക്കൊപ്പം പോകാമെന്ന് കോടതി വിധിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2ohfxOk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages