'താറാവുകള്‍ ജലാശയങ്ങളില്‍ ഓക്‌സിജന്‍ വര്‍ധിപ്പിക്കും'; പുതിയ സിദ്ധാന്തവുമായി ബിപ്ലബ് ദേബ് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, August 29, 2018

'താറാവുകള്‍ ജലാശയങ്ങളില്‍ ഓക്‌സിജന്‍ വര്‍ധിപ്പിക്കും'; പുതിയ സിദ്ധാന്തവുമായി ബിപ്ലബ് ദേബ്

അഗർത്തല: മണ്ടത്തരങ്ങളും ശാസ്ത്രവിരുദ്ധമായ കാര്യങ്ങളും ആധികാരികമെന്ന മട്ടിൽ വിളിച്ചുപറഞ്ഞ് സ്ഥിരമായി വിവാദങ്ങളുണ്ടാക്കുന്നയാളാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. സിവിൽ എൻജിനീയർമാർ സിവിൽ സർവീസിൽ ചേരണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. താറാവിന്റെ അത്ഭുത ശേഷിയെക്കുറിച്ചുള്ളതാണ് ബിപ്ലബ് ദേബിന്റെ ഏറ്റവും പുതിയ കണ്ടെത്തൽ. താറാവുകൾ വെളളത്തിൽ സഞ്ചരിക്കുമ്പോൾ വെള്ളത്തിലെ ഓക്സിജന്റെ അളവ് വർധിക്കുമെന്നാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവന. ഇങ്ങനെ ജലം പുനചംക്രമണം ചെയ്യപ്പെടുന്നതിലൂടെ ജലാശയങ്ങളിൽ മത്സ്യസമ്പത്ത് പെരുകുമെന്നും അദ്ദേഹം കണ്ടെത്തുന്നു. തിങ്കളാഴ്ച രുദ്രസാഗർ തടാകത്തിൽ നടന്ന വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അമ്പതിനായിരം താറാവു കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. താറാവുകളെയും കോഴികളെയും വളർത്തുന്നത് ഗ്രാമീണ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ കഴിഞ്ഞ 25 വർഷത്തോളമായി ഈ സംസ്കാരം ഇല്ലാതായിരിക്കുകയാണ്. ഒരു വീട്ടിൽ അഞ്ച് താറാവുകളെയെങ്കിലും വളർത്തണം. ഇതിലൂടെ കുട്ടികൾക്ക് കൂടുതലായി പോഷകാംശങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. താറാവുകൾ നീന്തുമ്പോൾ വെള്ളത്തിൽ ചില ലവണങ്ങൾ രൂപപ്പെടുന്നതായും ഇത് ഹരിത ആൽഗകളുടെ വളർച്ചയെ ത്വരിപ്പെടുത്തി, വെള്ളത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്നതായുംപഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയോട് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ശാസ്തജ്ഞർ പറയുന്നു. ചില സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജലത്തിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കാറുണ്ട്. എന്നാൽ ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ താറാവുകൾക്ക് ശേഷിയുണ്ടെന്ന വാദം അശാസ്ത്രീയമാണെന്ന് ജന്തുശാസ്ത്രജ്ഞനായ ജ്യോതി പ്രകാശ് റോയ് ചൗധരി ചൂണ്ടിക്കാട്ടുന്നു. മുൻപും അടിസ്ഥാനമില്ലാത്ത പ്രസ്താവനകളും അവകാശവാദങ്ങളും ഉന്നയിച്ച് വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിട്ടുണ്ട് ബിപ്ലബ് ദേബ്. മഹാഭാരത കാലത്ത് ഇന്റർനെറ്റും ഉപഗ്രഹ ആശയവിനിമയ സാങ്കേതികവിദ്യയും ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധമായി രവീന്ദനാഥ് ടാഗോർ നൊബേൽ പുരസ്കാരം തിരികെ കൊടുത്തിരുന്നതായും ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ് ഒരു പത്രപ്രവർത്തകനായിരുന്നെന്നുമുള്ള ചരിത്രവിരുദ്ധമായ പ്രസ്താവനകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ontent Highlights:Ducks raise oxygen level in water bodies, Biplab Deb, blunders of biplab deb


from mathrubhumi.latestnews.rssfeed https://ift.tt/2wnQQ7D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages