പോലീസ് റെയ്ഡില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ സ്ഥാനാര്‍ഥിയുടെ ആത്മഹത്യാശ്രമം - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

പോലീസ് റെയ്ഡില്‍ പ്രതിഷേധിച്ച് തെലങ്കാനയില്‍ സ്ഥാനാര്‍ഥിയുടെ ആത്മഹത്യാശ്രമം

ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിനിടെ സ്ഥാനാർഥിയുടെ ആത്മഹത്യാശ്രമം. ഒണ്ടേരു പ്രതാപ് റെഡ്ഡിയാണ് സ്വവസതിയിലെ പോലീസ് റെയ്ഡിനെ തുടർന്ന് ആത്മഹത്യാഭീഷണി മുഴക്കി തിങ്കളാഴ്ച രാത്രിയിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്. റെഡ്ഡിയുടെ വീട്ടിൽമദ്യവും പണവും വിതരണം ചെയ്യുന്നതുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. എന്നാൽ റെഡ്ഡിയും അനുയായികളും പരിശോധനയെ എതിർത്തു. തുടർന്ന് റെഡ്ഡി പെട്രോളുമായെത്തി സ്വയം ശരീരത്തിലൊഴിച്ച ശേഷം തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പരിശോധനയിൽ യാതൊന്നും ലഭിച്ചില്ലെന്നും പോലീസ് അറിയിച്ചു. പീപ്പിൾ ഫ്രണ്ടിന്റെ ടിക്കറ്റിൽ ഗജേവാൾ നിയോജക മണ്ഡലത്തിൽ നിന്നാണ് റെഡ്ഡി നിയമസഭയിലേക്ക് മത്സരിക്കുന്നത്.ഡിസംബർ ഏഴിനാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. Content Highlights:Telangana Politician Allegedly Attempts Suicide After Police Raid At Home


from mathrubhumi.latestnews.rssfeed https://ift.tt/2AoZyUo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages