ടീമില്‍ നിന്ന് ഒഴിവാക്കിയ സംഭവം; മിതാലി വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ടീമില്‍ നിന്ന് ഒഴിവാക്കിയ സംഭവം; മിതാലി വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനിച്ച വനിതാ ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ മിതാലിയെ ടീമിൽ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇക്കാരണത്താലാണ് മിതാലി വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. മിതാലിയെ മാറ്റിനിർത്തിയതിനെതിരേ താരത്തിന്റെ മാനേജർ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പരിചയസമ്പന്നയായ മിതാലിയെ മാറ്റിനിർത്തി ഇംഗ്ലണ്ടിനെതിരേ കളിക്കാനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെട്ടു. മത്സരം തോറ്റതോടെയാണ് വിമർശനങ്ങൾ കടുത്തത്. ട്വന്റി 20-യിൽ പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവരേക്കാളേറെ റൺസ് നേടിയിട്ടുള്ള താരമാണ് മിതാലി. ഇത്തരത്തിലൊരു കളിക്കാരിയെ ഇംഗ്ലണ്ടിനെതിരെ എന്തിന് പുറത്തിരുത്തിയെന്നാണ് വിമർശകർ ചോദിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന മിതാലി തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ അർധസെഞ്ചുറി നേടി ഫോമിലാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ നിർണായക മത്സരത്തിൽ കളിപ്പിക്കാതിരുന്നത് മിതാലിയെ മാനസികമായി തളർത്തിയെന്നാണ് റിപ്പോർട്ട്. ഇത്തരമൊരു സാഹചര്യത്തിൽ വിരമിക്കുന്നതാണ് ഉചിതമെന്ന് താരം അടുപ്പമുള്ളവരോട് വ്യക്തമാക്കിയിട്ടുണ്ട്. മിതാലിയെ ഒഴിവാക്കിയ നടപടിയെ മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സൗരവ് ഗാംഗുലിയും ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈനും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അതേസമയം മിതാലിയെ പുറത്താക്കിയത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നിർദേശപ്രകാരമായിരുന്നു എന്ന ആരോപണം ഇപ്പോൾ ബി.സി.സി.ഐ അന്വേഷിക്കുകയാണ്. അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മിതാലിയെ ഒഴിവാക്കിയതിൽ ദുഃഖമില്ലെന്നായിരുന്നു ഹർമൻപ്രീതിന്റെ പ്രതികരണം. ടീമിനു വേണ്ടിയാണ് മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. ടീം ഒറ്റക്കെട്ടായെടുത്ത തീരുമാനമായിരുന്നു അത്. ചിലപ്പോൾ അത് ശരിയാകും ചിലപ്പോൾ പാളിപ്പോകാമെന്നും ഹർമൻപ്രീത് കൗർ വ്യക്തമാക്കിയിരുന്നു. Content Highlights: mithali raj considering retirement


from mathrubhumi.latestnews.rssfeed https://ift.tt/2BAlVb2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages