കെജ്‌രിവാളിനെ കാണാനെത്തിയയാളുടെ കീശയില്‍ വെടിയുണ്ട - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Tuesday, November 27, 2018

കെജ്‌രിവാളിനെ കാണാനെത്തിയയാളുടെ കീശയില്‍ വെടിയുണ്ട

ന്യൂഡൽഹി: പേഴ്സിൽ വെടിയുണ്ടയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെ കാണാനെത്തിയ സന്ദർശകൻ പോലീസ് പിടിയിൽ. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇമ്രാൻ എന്നയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വഖഫ് ബോർഡിലെ ശമ്പള വർദ്ധന സംബന്ധിച്ച ചർച്ചകൾക്കു വേണ്ടിയെത്തിയ സംഘത്തിലെ അംഗമാണ് ഇയാൾ. എന്നാൽ വെടിയുണ്ട സംഭാവനപ്പെട്ടിയിൽ നിന്ന് കിട്ടിയതാണെന്നും തൽക്കാലം പേഴ്സിൽ സൂക്ഷിച്ചതായിരുന്നുവെന്നും ഇമ്രാൻ പോലീസിന് മൊഴി നൽകി. മുഖ്യമന്ത്രിയെ കാണാൻ വന്നപ്പോൾ പേഴ്സിൽ നിന്നും അത് മാറ്റിവെക്കാൻ മറന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ രണ്ടാം തവണയാണ് കെജ്രിവാളിന്റെ സുരക്ഷാ വലയത്തിൽ പിഴവുണ്ടാകുന്നത്. വ്യാഴാഴ്ചയാണ് അതിക്രമിച്ചു കയറിയയാൾ മുഖ്യമന്ത്രിക്കു നേരെ മുളകുപൊടി എറിഞ്ഞത്. പോലീസും ഇന്റലിജൻസ് ബ്യൂറോയും അന്വേഷണം തുടരുകയാണ്. Content Highlights: Cleric Caught With Live Bullets While Visiting Arvind Kejriwal Arrested


from mathrubhumi.latestnews.rssfeed https://ift.tt/2ScTyFj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages