തിരുവനന്തപുരം: പാർട്ടി സ്വീകരിക്കുന്ന ഏതു നിലപാടും രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്ന രീതിയാണ് നാളിതു വരെ തനിക്കുള്ളതെന്ന് പി.കെ.ശശി എംഎൽഎ. തനിക്കെതിരെയുള്ള പാർട്ടിയുടെ അച്ചടക്കനടപടിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രവർത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാർട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് പരിപൂർണമായി അംഗീകരിക്കുമെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പാർട്ടിയുടെ അച്ചടക്കത്തിന് വിധേയനായി പ്രവർത്തിക്കുമെന്നും പി. കെ. ശശി പറഞ്ഞു. പീഡന ആരോപണത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിച്ചാൽ കൃത്യമായ വിവരം ലഭിക്കുമെന്നും ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുന്നതൊന്നും ചെയ്തിട്ടില്ലെന്നും ശശി കൂട്ടിച്ചേർത്തു. വിഭാഗീയതയുമായി ബന്ധപ്പെട്ടാണോ പീഡനാരോപണമുണ്ടായതെന്ന ചോദ്യത്തിന് വിഭാഗീതയെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ജീവിതം പാർട്ടിക്കു വേണ്ടി സമർപ്പിച്ചതാണ്. പാർട്ടിയാണ് തന്നെ വളർത്തിയത്. പാർട്ടിക്ക് ശിക്ഷിക്കാനുള്ള അധികാരമുണ്ടെന്നും അത് താൻ അംഗീകരിക്കുമെന്നും പി.കെ.ശശി പറഞ്ഞു. Content Highlights:PKSasi, Sexual Abuse, Disciplinary Action, CPM
from mathrubhumi.latestnews.rssfeed https://ift.tt/2FJuQLz
via
IFTTT
No comments:
Post a Comment