വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാർഷികത്തിൽ, ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. On the ten-year anniversary of the Mumbai terror attack, the U.S. stands with the people of India in their quest for justice. The attack killed 166 innocents, including six Americans. We will never let terrorists win, or even come close to winning! — Donald J. Trump (@realDonaldTrump) November 26, 2018 നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാർക്കൊപ്പമാണ് യു എസ്. ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 നിഷ്കളങ്കർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകരവാദത്തെ വിജയിക്കാനോ വിജയത്തിലേക്ക് അടുക്കാനോ ഒരിക്കലും നാം അനുവദിക്കുകയില്ല.- ട്രംപ് ട്വീറ്ററിൽ കുറിച്ചു. 2008 നവംബർ 26നാണ് ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയുടെ വിവിധയിടങ്ങളിൽ ഭീകരാക്രമണങ്ങളുണ്ടായത്. പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയായിരുന്നു ആക്രമണത്തിനു പിന്നിൽ. കടൽമാർഗം നഗരത്തിലെത്തിയ പത്ത് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ ജീവനോടെ പിടികൂടാനായത് അജ്മൽ കസബിനെ മാത്രമായിരുന്നു. ഇയാളെ നവംബർ 2012 നവംബർ 21ന് തൂക്കിലേറ്റി. Read more...മുംബൈ ഭീകരാക്രമണത്തിന് 10 വർഷം content highluights:US stands with india says donald trump on tenth anniversary of mumbai terror attack
from mathrubhumi.latestnews.rssfeed https://ift.tt/2FLGBB1
via
IFTTT
No comments:
Post a Comment