നസിറുദ്ദീന്‍ വധക്കേസ്: എസ്ഡിപിഐ പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ കുറ്റക്കാര്‍ - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, November 28, 2018

നസിറുദ്ദീന്‍ വധക്കേസ്: എസ്ഡിപിഐ പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ കുറ്റക്കാര്‍

കൊല്ലപ്പെട്ട നസീറുദ്ദീൻ കോഴിക്കോട്:യൂത്ത് ലീഗ് പ്രവർത്തകനായ കുറ്റ്യാടി വേളം പുത്തലത്തെ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ ഒന്നാം പ്രതി കപ്പച്ചേരി ബഷീർ, രണ്ടാം പ്രതി കൊല്ലിയിൽ അന്ത്രു എന്നിവരെയാണ് കോഴിക്കോട് അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സുരേഷ് കുമാർ കുറ്റക്കാരെന്ന് വിധിച്ചത്. ഇവർക്കുള്ള ശിക്ഷ മുപ്പതിന് പ്രഖ്യാപിക്കും. ഒന്നാം പ്രതി എസ്ഡിപിഐ പ്രവർത്തകനാണ്. ബാക്കിയുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ടു. കോടതി ഒന്നിലാണ് വിചാരണ നടന്നത്. ഏഴ് പ്രതികളുള്ള കേസിൽ 37 സാക്ഷികളെ വിസ്തരിച്ചു. 2016 ജൂലൈ 15-ന് രാത്രിയാണ് നസീറുദ്ദീനെ എസ്ഡിപിഐ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. കുറ്റ്യാടി വേളം പുത്തലത്ത് അനന്തോട്ട് താഴെ വെച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുൾ റഊഫും ബൈക്കിൽ സഞ്ചരിക്കവെ ബുള്ളറ്റിലെത്തിയ പ്രതികൾ ഇരുവരേയും തടഞ്ഞു നിർത്തുകയും നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കേസിൽ കപ്പച്ചേരി ബഷീർ, കൊല്ലിയിൽ അന്ത്രു, ഒ.ടി റഫീഖ്, ഒറ്റത്തെങ്ങുള്ളതിൽ റഫീഖ്, ചമ്പേങ്ങോട്ടുമ്മൽ സാദിഖ് എന്നിവരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ബഷീർ കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവർ പിന്നീട് കീഴടങ്ങി. കപ്പച്ചേരി ബഷീർ , കൊല്ലിയിൽ അന്ത്രു എന്നിവർക്കെതിരേ കൊലക്കുറ്റവും മൂന്നു മുതൽ ഏഴുവരെയുള്ള പ്രതികൾക്കെതിരേ തെളിവ് നശിപ്പിക്കൽ , പ്രതികൾക്ക് ഒളിസങ്കേതമൊരുക്കുക, കൊലപാതകം ഒളിച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുൽ റഊഫിന്റെ മൊഴി നിർണായകമാണ്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരനായിരുന്നുസ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. രണ്ടാം പ്രതി അന്ത്രു ഒന്നാംപ്രതി കച്ചേരി ബഷീറാണ് രാഷ്ടീയ വൈരാഗ്യം വെച്ച് നസീറുദ്ദീനെ കുത്തിയത്. നസീറുദ്ദീന്റെ നെഞ്ചിലും മുതുകളിലും മറ്റ് ശരീര ഭാഗങ്ങളിലുമായി കുത്തിയതോടോ റോഡിൽവീണ് മരിക്കുകയായിരുന്നു എന്നാണ് പ്രധാന സാക്ഷിയുടെ മൊഴി. പ്രതികൾ ഉപയോഗിച്ചിരുന്ന മാരകായുധങ്ങളും പ്രതികൾ ധരിച്ചിരുന്ന വസ്ത്രവും സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റൗഊഫിന് പുറമെ കൊലപാതകം നടക്കുമ്പോൾ ഓടിയെത്തിയ പ്രദേശവാസികളായ ബാലൻ, ശൈലേഷ്, ആസിഫ്, ഹാരിസ് എന്നീ സാക്ഷികളേയും കോടതി വിസ്തരിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2RkbVbw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages