ബാലകോട്ട് ജെയ്‌ഷെ ക്യാമ്പ് ആരംഭിച്ചത് 15 വർഷം മുമ്പെന്ന് യു.എസ് റിപ്പോർട്ട് - Nice World News

= മലയാളികളുടെ ശബ്ദം= malayalam news

Breaking

Home Top Ad

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ബാലകോട്ട് ജെയ്‌ഷെ ക്യാമ്പ് ആരംഭിച്ചത് 15 വർഷം മുമ്പെന്ന് യു.എസ് റിപ്പോർട്ട്

വാഷിങ്ടൺ : 15 കൊല്ലം മുമ്പ് തന്നെ ജെയ്ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പ് ബാലകോട്ട് പ്രവർത്തന സജ്ജമായിരുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. പാക് പൗരനായ ഹഫേസ് കെ റഹ്മാൻ ബാലകോട്ടിലെ കേന്ദ്രത്തിൽ പരിശീലനം നേടിയതായി യുഎസ് കരസേനാമേധാവി ജെഫ്രി മില്ലർ 2004 ജനുവരി 31 ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ആയുധപ്രയോഗത്തിലും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും ഹഫേസ് റഹ്മാന് പ്രത്യേകപരിശീലനം ലഭിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെയുള്ള ജിഹാദിപ്രവർത്തനങ്ങളിലും ഹഫേസ് സന്നദ്ധപ്രവർത്തകനായിരുന്നു. സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിലും ഇയാൾ പങ്കെടുത്തിരുന്നതായാണ് സൂചന. ഇതിനായി ബാലകോട്ടെജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രത്തിൽ ഇയാൾ തീവ്രപരിശീലനം നേടിയിരുന്നുവെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തൽ. ജെയ്ഷെ പരിശീലനകേന്ദ്രത്തിന് പാക് സഹായം ലഭ്യമായിരുന്നുവെന്നുംറിപ്പോർട്ട് പറയുന്നു. പരിശീലനത്തിന് ശേഷം ജെയ്ഷെ പ്രവർത്തകർക്കൊപ്പം ഹഫേസ് അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങി. താലിബാന് വേണ്ടിയും ഇയാൾ സേവനം നൽകിയതായി പറയുന്നു. പാകിസ്താനിലെ തീവ്ര മതനേതാക്കളുടെ സ്വാധീനത്തിലാണ് ഹഫേസ് താലിബാനിലേക്ക് നീങ്ങിയതെന്ന് റിപ്പോർട്ടിലുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനഭീകരസംഘടനയാണ് ജെയ്ഷെ മുഹമ്മദെന്നും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ പാകിസ്താനാണ് നൽകിയതെന്നും യുഎസ് രഹസ്യവിഭാഗം ഈ റിപ്പോർട്ടിൽ ശക്തമായി അപലപിക്കുന്നു. യുഎസ് സൈനികരഹസ്യങ്ങൾ ചോർത്തി പ്രസിദ്ധപ്പെടുത്തുന്ന വിക്കിലീക്ക്സാണ് 2004 ലെ ഈ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വിട്ടത്. Content Highlights: 15 Years Ago, US Took Note Of Jaishs Terror Training Camp In Balakot


from mathrubhumi.latestnews.rssfeed https://ift.tt/2XpikFA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages