ന്യൂഡൽഹി:പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചതോടെ അതിർത്തിപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി. സുരക്ഷാനടപടികളുടെ ഭാഗമായി കശ്മീരിലെയും പഞ്ചാബിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. ജമ്മു, ലേ, ശ്രീനഗർ. അമൃത്സർ, ചണ്ഡിഗഡ്വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് താത്കാലികമായി നിർത്തിവെച്ചത്. കശ്മീരിലേക്കുള്ള മുഴുവൻ യാത്രവിമാനങ്ങളുടെ സർവ്വീസുകളും റദ്ദാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻ വ്യോമസേന പാക്ക് ഭീകരകേന്ദ്രങ്ങൾ തകർത്തതിന് പിന്നാലെ കശ്മീരിലെങ്ങും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. രജോരി ജില്ലയിൽ ഷെല്ലാക്രമണം നടന്നതിനാൽ ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധിയും നൽകി. പാകിസ്താനും വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽകോട്ട്, ഇസ്ലാമാബാദ് വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. Content Highlights:all airports shut down in jammu kashmir
from mathrubhumi.latestnews.rssfeed https://ift.tt/2Vmef3h
via
IFTTT
No comments:
Post a Comment