പാട്ന: ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അവർ പ്രതീക്ഷ അർപ്പിച്ച സീറ്റുകളിലൊന്നാണ് ബിഹാറിലെ ബെഗുസരായി. സിപിഐയുടെ താര സ്ഥാനാർഥിയും ജെഎൻയു സമര നേതാവുമായ കനയ്യ കമാറിനെയാണ് ഇവിടെ ഇടതുപക്ഷം മത്സരത്തിനിറക്കിയത്. എന്നാൽ ഇടതു പ്രതീക്ഷകൾ അസ്ഥാനത്താക്കി ബിജെപി സ്ഥാനാർഥി ഗിരിരാജ് സിങ്ങ് ആണ് ബെഗുസരായിൽ വിജയത്തോടടുക്കുന്നത്. സംസ്ഥാനത്തെ ജെഡിയു- ബിജെപി സർക്കാരിനോടും കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനോടുമുള്ള ജനങ്ങളുടെ പ്രതിഷേധ വോട്ടുകളിൽ വിജയിച്ച് കയറാമെന്നായിരുന്നു ഇടതുപക്ഷം പ്രതീക്ഷിച്ചത്. ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാകാൻ സാധിക്കാതെ പോയതാണ് സിപിഐയ്ക്ക് വിനയായത്. ഇതോടെ പ്രതിപക്ഷ വോടട്ടുകൾ ഭിന്നിച്ചു പോകുന്നതിനും ബിജെപി സ്ഥാനാർഥിയെ വിജയത്തിലേക്ക് നയിക്കുന്ന സാഹചര്യം സംജാതമാകുകയും ചെയ്തു. ഇടത് ആശയങ്ങളും ജനകീയ വിഷയങ്ങളും ഉയർത്തി ബെഗുസരായിയിൽ കനയ്യ കുമാർ മത്സരിച്ചപ്പോൾ തീവ്ര നിലപാടുകളുള്ള ഗിരിരാജ് സിങ്ങിനേയാണ് ബിജെപി കളത്തിലിറക്കിയത്. ദേശീയതയും തീവ്ര നിലപാടുകളും ഉയർത്തിയുള്ള ബിജെപിയുടെ കാടിളക്കിയുള്ള പചാരണത്തെ മറികടക്കാൻ കനയ്യ കുമാറിന് സാധിച്ചില്ല എന്ന് വേണം മനസിലാക്കാൻ. Content Highlights:Begusarai Seat Kanhaiya Kumar losing battle
from mathrubhumi.latestnews.rssfeed http://bit.ly/2Hxichl
via
IFTTT
No comments:
Post a Comment